ഓംപുരിയുടെ മരണത്തില്‍ അസ്വാഭാവികതയെന്ന് സൂചന. മരണം ഹൃദയാഘാതം മൂലമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തലയ്ക്ക് പിന്നിലേറ്റ മുറിവായിരിക്കാം മരണകാരണമെന്ന സൂചനയാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കുന്നത്.
നാല് സെന്‍റിമീറ്റര്‍ നീളവും ഒന്നര ഇഞ്ച് ആഴവുമുള്ള മുറിവാണ് ഓംപുരിയുടെ തലയില്‍ ഉണ്ടായിരുന്നത്. ഇത് മരണകാരണമായെന്നാണ് സൂചനകള്‍. ഇതോടെ ഓംപുരിയുടെ മരണത്തില്‍ ദുരൂഹത വര്‍ദ്ധിക്കുകയാണ്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ ഈ വിവരം പുറത്തുവന്നതോടെ പൊലീസ് ഒരു എ ഡി ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഓംപുരിയുടെ വീട്ടിനുള്ളില്‍ ആരെങ്കിലും കടന്നുകയറിയിട്ടുണ്ടാവുമോ എന്നതും ഒരു സംഘര്‍ഷത്തിന്‍റെ സാഹചര്യവുമൊക്കെ പൊലീസിന് സ്ഥിരീകരിക്കാനായിട്ടില്ല.
ജനുവരി ആറിനാണ് ഓംപുരിയെ ലോഖണ്ഡ്‌വാലയിലെ ഓക്‍ലന്‍ഡ് പാര്‍ക്ക് വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. കോളിംഗ് ബെല്‍ അടിച്ചിട്ടും ആരും വീട് തുറക്കാത്തതിനെ തുടര്‍ന്ന് വീട് തുറന്നുള്ള പരിശോധനയിലാണ് മൃതദേഹം കണ്ടെത്തുന്നത്. ഹൃദയാഘാതം മൂലമാണ് ഓംപുരി മരിച്ചതെന്നായിരുന്നു ആദ്യം കിട്ടിയ റിപ്പോര്‍ട്ടുകള്‍.