ഒരു പീസ് ചിക്കന്റെ പേരില്‍ അറും‌കൊല

Webdunia
തിങ്കള്‍, 4 ഫെബ്രുവരി 2013 (15:43 IST)
PRO
PRO
ഒരു പീസ് ചിക്കന്റെ പേരില്‍ കൊലപാതകം. ഹരിയാനയില്‍ ആണ് സംഭവം. വേവിച്ച ഒരു പീസ് ചിക്കന്റെ പേരിലാണ് ഒരു തൊഴിലാളി മറ്റൊരു തൊഴിലാളിയെ കൊലപ്പെടുത്തിയത്. കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് പ്രതിയ്ക്കായി അന്വേഷണം തുടരുകയാണ്.

ഒരു റിയല്‍ എസ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്. ഡല്‍ഹിയില്‍ നിന്ന് കൊണ്ടുവന്ന തൊഴിലാളികള്‍ ആണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ശനിയാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ ശേഷം ഇവര്‍ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. മദ്യവും ചിക്കനുമെല്ലാം ഏര്‍പ്പാടാക്കി. പാര്‍ട്ടിയില്‍ വിളമ്പിയ ചിക്കന്‍ പീസിന്റെ പേരില്‍ തര്‍ക്കിച്ച് തൊഴിലാളികളില്‍ ഒരാളായ കാഷിറാം മറ്റൊരു തൊഴിലാളിയുടെ തലയില്‍ ഇഷ്ടിക കൊണ്ട് ഇടിക്കുകയായിരുന്നു.

പരുക്കേറ്റയാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പ്രതി ഓടി രക്ഷപ്പെടുകയുമായിരുന്നു.