ഒഡീഷ ടൂറിസം മന്ത്രിക്ക് വെടിയേറ്റു

Webdunia
ശനി, 22 ഫെബ്രുവരി 2014 (13:02 IST)
PRO
PRO
ഒഡീഷ ടൂറിസം മന്ത്രി മഹേശ്വര്‍ മൊഹന്തിക്ക്(60) അജ്ഞാതന്റെ വെടിയേറ്റു. ഇടതു കൈയില്‍ വെടിയേറ്റ മൊഹന്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ നില തൃപ്‌തികരമാണെന്ന്‌ ഡോക്‌ടര്‍മാര്‍ അറിയിച്ചു.

ചികിത്സയിലിരിക്കുന്നതിനാല്‍ മന്ത്രിയുടെ മൊഴിയെടുക്കാനായിട്ടല്ലെന്നും ആക്രമത്തിനുള്ള കാരണത്തെ കുറിച്ച്‌ അന്വേഷണം നടക്കുകയാണെന്നും ഡിജിപി സഞ്ചീവ്‌ മാരിക്‌ പറഞ്ഞു.

പുരിയിലെ അദ്ദേഹത്തിന്റെ വസതിയ്‌ക്ക് സമീപത്തു വച്ചാണ്‌ സംഭവം. പുരി എംഎല്‍എയാണ്‌ മഹേശ്വര്‍ മൊഹന്തി. ഇന്നലെ രാത്രി പത്തു മണിയോടെ വീട്ടിലേക്ക്‌ മൊഹന്തി സ്‌കൂട്ടറില്‍ വരുമ്പോഴാണ്‌ വെടിയേറ്റത്‌. സ്‌കൂട്ടറില്‍ നിന്ന്‌ വീണ മൊഹന്തിയ്‌ക്ക് പുറത്തും തലയ്‌ക്കും പരുക്കുണ്ട്‌. പുരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട്‌ ഭുവനേശ്വറിലെ ആശുപത്രിയിലേക്ക്‌ മാറ്റി.