ഒഡിഷ മുന്‍ മുഖ്യമന്ത്രി ജെ ബി പട്‌നായിക് അന്തരിച്ചു

Webdunia
ചൊവ്വ, 21 ഏപ്രില്‍ 2015 (10:19 IST)
ഒഡിഷ മുന്‍ മുഖ്യമന്ത്രി ജെ ബി പട്‌നായിക് അന്തരിച്ചു. 89 വയസ്സ് ആയിരുന്നു. മൂന്നു തവണ ഒഡിഷയുടെ മുഖ്യമന്ത്രി ആയിരുന്നു അദ്ദേഹം. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. 
 
തിരുപ്പതി രാഷ്ട്രീയ സംസ്‌കൃത സര്‍വകലാശാലയുടെ മുഖ്യാതിഥിയായി എത്തിയ അദ്ദേഹത്തെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 
 
1980 മുതല്‍ 89 വരെ തുടര്‍ച്ചയായി രണ്ടുതവണയും 1995 മുതല്‍ 1999 വരെ മൂന്നാംതവണയും കോണ്‍ഗ്രസ് മന്ത്രിസഭയുടെ മുഖ്യമന്ത്രി ആയിരുന്നു പട്നായിക്. 2004 മുതല്‍ 2009 വരെ പ്രതിപക്ഷനേതാവായിരുന്നു. 
2014 ഡിസംബര്‍ വരെ അദ്ദേഹം അസമിലെ ഗവര്‍ണര്‍ ആയിരുന്നു.
 
ജയന്തി പട്‌നായിക്കാണ് ഭാര്യ. പൃഥ്വി ബല്ലവ് പട്‌നായിക്, സുദാത്ത പട്‌നായിക്, സുപ്രിയ പട്‌നായിക് എന്നിവരാണ് മക്കള്‍.