ഒടുവില്‍ പച്ചെക്കോ കീഴടങ്ങി

Webdunia
ശനി, 3 ജൂലൈ 2010 (11:43 IST)
PRO
വനിതാ സുഹൃത്തിന്റെ മരണവുമായി ബന്ധപ്പെട്ടകേസില്‍ കുറ്റാരോപിതനായതോടെ രാജിവെച്ച് ഒളിവില്‍ പോയ ഗോവയിലെ മുന്‍ ടൂറിസംമന്ത്രി ഫ്രാന്‍സിസ്‌കോ പച്ചെക്കോ മഡ്ഗാവിലെ സെഷന്‍സ് കോടതിയില്‍ കീഴടങ്ങി. നാളെ രാവിലെ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘത്തിന് മുന്നില്‍ പച്ചെക്കൊ ഹാജരാവുമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ അറിയിച്ചു.

പച്ചെക്കോ സമര്‍പ്പിച്ച മുന്‍‌കൂര്‍ ജാമ്യാപേക്ഷ സുപ്രിം കോടതിയും തള്ളിയ സാഹചര്യത്തിലാണ് അദ്ദേഹം കീഴടങ്ങാന്‍ നിര്‍ബന്ധിതനായത്. പച്ചെക്കോയുടെ സ്‌പെഷല്‍ ഡ്യൂട്ടി ഓഫീസര്‍ മിന്‍ഡന്‍ മൊണ്‍ടെയ്‌രോയെ ക്രൈംബ്രാഞ്ച് സംഘം ഇന്ന് രാവിലെ ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് പച്ചെക്കോ മഡ്ഗാ‌വിലെ സെഷന്‍സ് കോടതിയില്‍ നാടകീയമായി കീഴടങ്ങിയത്.

മെയ് 30നാണ് പച്ചെക്കോയുടെ സുഹൃത്തായ നാദിയ ടൊറാഡോയെ വിഷംകഴിച്ചു മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പച്ചെക്കോയ്ക്ക്കെതിരെ ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് അദ്ദേഹം രാജിവെച്ച് ഒളിവില്‍ പോവുകയായിരുന്നു.