ഐപി‌എല്‍ കാണാന്‍ സമ്മതിക്കാത്തതിന് ഭര്‍ത്താവ് തല്ലി; ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Webdunia
ബുധന്‍, 22 മെയ് 2013 (14:52 IST)
PRO
PRO
ആന്ധ്രാപ്രദേശിലാണ് ഐപി‌എല്‍ മത്സരത്തിന്റെ പേരില്‍ നവദമ്പതികള്‍ വഴക്കിട്ടതും ഒടുവില്‍ ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചതു. കടപ്പ ജില്ലയിലെ സകിബന്ദ് ഗ്രാമത്തില്‍ കഴിയുന്ന ആദിലക്ഷ്മി ടെലിവിഷനില്‍ സീരിയല്‍ കാണുന്നതിനിടെ ഭര്‍ത്താവ് ഐപി‌എല്‍ കാണാന്‍ ചാനല്‍ മാറ്റാന്‍ ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ഗുരുതരാ‍വസ്ഥയിലായ ആദിലക്ഷ്മി ആശുപത്രിയില്‍ ചികിത്സയിലാണ്.

സീരിയല്‍ കാണണം എന്ന് ആദിലക്ഷ്മി നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് അവരെ തല്ലി. ചാനല്‍ മാറ്റുകയും ചെയ്തു. ഇതേതുടര്‍ന്നാണ് ആദിലക്ഷ്മി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. ഭര്‍ത്താവ് ഉടന്‍ തന്നെ ഓടിയെത്തി അവരുടെ ദേഹത്ത് വെള്ളം ഒഴിച്ച് തീകെടുത്താന്‍ ശ്രമിച്ചു.

പക്ഷേ അവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.