ഐടി റെയ്ഡ്: പ്രിയങ്കയ്ക്കും കത്രീനയ്ക്കും ഞെട്ടല്‍!

Webdunia
തിങ്കള്‍, 24 ജനുവരി 2011 (13:05 IST)
PRO
തിങ്കളാഴ്ചത്തെ പ്രഭാതം ബോളിവുഡ് താരങ്ങളായ കത്രീന കൈഫിനും പ്രിയങ്ക ചോപ്രയ്ക്കും സമ്മാനിച്ചത് ആദായ നികുതി വകുപ്പ് നടത്തിയ റെയ്‌ഡിന്റെ ഞെട്ടല്‍! ഇരുവരുടെയും വീടുകളിലും ഓഫീസുകളിലും ആദായനികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

മുന്‍‌കൂട്ടി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്നാണ് സൂചന. റെയ്ഡില്‍ സുപ്രധാന രേഖകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

അടുത്തിടെ നടന്ന വിദേശ പരിപാടികളില്‍ നിന്ന് രണ്ട് നടിമാരും ഭീമന്‍ തുക സ്വന്തമാക്കിയതാണ് ആദായ നികുതി ഉദ്യോഗസ്ഥരുടെ ശ്രദ്ധ ഇവരിലേക്ക് തിരിയാന്‍ കാരണം. കൂടാതെ, ഇവര്‍ക്ക് നികുതി നല്‍കാത്ത വേറെയും സമ്പാദ്യങ്ങള്‍ ഉണ്ടാകാമെന്നാണ് കണക്കുകൂട്ടല്‍.