ഐഎസ്‌ഐ ഇന്ത്യന്‍ റിഫൈനറികളെ ലക്‍ഷ്യമിടുന്നു

Webdunia
വ്യാഴം, 21 ജനുവരി 2010 (09:55 IST)
പാകിസ്ഥാന്‍ ചാരസംഘടനയായ ഐ‌എസ്‌ഐയുടെ ഒരു മുതിര്‍ന്ന ഓഫീസര്‍ ഇന്ത്യന്‍ റിഫൈനറികളെയും ആര്‍‌എസ്‌എസിനെയും ലക്‍ഷ്യമിട്ട് ആക്രമണ പദ്ധതി രൂപീകരിക്കുന്നതായി റോയുടെ പിടിയിലായ ഒരു ഭീകരന്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍.

കൊളംബോയില്‍ പിടിയിലായ ക്വാജ അഹമ്മദ് ആണ് ആക്രമണ പദ്ധതിയെ കുറിച്ച് വെളിപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്ഥാന്‍ ചാരസംഘടനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ കേണല്‍ മൊഹമ്മദ് ആണ് ഇന്ത്യക്കെതിരെയുള്ള ആക്രമണ പദ്ധതി തയ്യാറാക്കുന്നത് എന്നാണ് വെളിപ്പെടുത്തല്‍.

റിഫൈനറികള്‍ക്ക് പുറമെ നാഗ്‌പൂരിലെയും കൊല്‍ക്കത്തയിലെയും ആര്‍‌എസ്‌എസ് ആസ്ഥാനങ്ങളും ഐ‌എസ്‌ഐയുടെ ലക്‍ഷ്യങ്ങളാണെന്ന് പിടിയിലായ ഭീകരന്‍ വെളിപ്പെടുത്തുന്നു. ഇന്ത്യയിലേക്ക് വ്യാജ കറന്‍സി ഒഴുക്കാനും ഐ‌എസ്‌ഐ ഇയാളെ പയോഗിച്ചുവരികയായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.