ഏറ്റവുമധികം വിനോദസഞ്ചാരികള്‍ സന്ദര്‍ശിച്ച സംസ്ഥാനം ആന്ധ്രാപ്രദേശ്; സന്ദര്‍ശകര്‍ 206.8 ദശലക്ഷം

Webdunia
ബുധന്‍, 24 ജൂലൈ 2013 (08:34 IST)
PRO
PRO
ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ സന്ദര്‍ശിച്ച സംസ്ഥാനമായി ആന്ധ്രാപ്രദേശിനെ തെരഞ്ഞെടുത്തു. 206.8 ദശലക്ഷം ആളുകളാണ് കഴിഞ്ഞ വര്‍ഷം ആന്ധ്ര സന്ദര്‍ശിച്ചത്.

തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്. 184.1 മില്യന്‍ ആളുകളാണ് തമിഴ്‌നാട് സന്ദര്‍ശിച്ചത്. മൂന്നാം സ്ഥാനത്തുളള ഉത്തര്‍പ്രദേശ് സന്ദര്‍ശിച്ചത് 168.4 മില്യന്‍ ആളുകളാണ്.

കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിദേശ സഞ്ചാരികള്‍ സന്ദര്‍ശിച്ച സംസ്ഥാനം മഹാരാഷ്ട്രയാണ്. 51 ലക്ഷം ആളുകളാണ് മഹാരാഷ്ട്ര കഴിഞ്ഞവര്‍ഷം സന്ദര്‍ശിച്ചത്. 36 ലക്ഷം വിദേശ സന്ദര്‍ശകരെ സ്വീകരിച്ച തമിഴ്‌നാടാണ് പട്ടികയില്‍ രണ്ടാമത്. എട്ട് ലക്ഷം വിദേശ സന്ദര്‍ശകരെ സ്വീകരിച്ച കേരളം പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. ടൂറിസം മന്ത്രാലയമാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.