പഠാൻകോട്ട് ഭീകരാക്രമണം അന്വേഷിക്കുന്ന ദേശീയ അന്വേഷണ സംഘത്തെ (എൻഐഎ) പാക്കിസ്ഥാനിൽ പ്രവേശിക്കാൻ അനുവദിച്ചില്ലെങ്കിൽ അത് ഇന്ത്യയോട് കാട്ടുന്ന വിശ്വാസ വഞ്ചനയാണെന്ന് ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിങ്. അന്വേഷണം സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ ഇരുരാജ്യങ്ങളും പരസ്പര ധാരണയിലെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് പാക്ക് പ്രത്യേക അന്വേഷണ സംഘത്തിന് ഇന്ത്യയിൽ പ്രവേശിക്കാൻ അനുമതി നൽകിയത്. ദേശീയ അന്വേഷണ ഏജൻസിയുടെ പ്രത്യേക സംഘത്തിന് പാക്കിസ്ഥാൻ പ്രവേശിക്കാൻ അനുമതി നൽകാമെന്നു സമ്മതിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ പാക്കിസ്ഥാൻ ഇതുവരെ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.