എസ്എഫ്ഐ നേതാവിന്റെ മരണത്തില്‍ ശക്തമായ പ്രതിഷേധം

Webdunia
ബുധന്‍, 3 ഏപ്രില്‍ 2013 (13:49 IST)
PRO
പൊലീസിന്റെ മര്‍ദ്ദനത്തില്‍ പരുക്കേറ്റു മരിച്ച പശ്ചിമബംഗാള്‍ എസ്എഫ്‌ഐ നേതാവ് സുദീപ്‌തോ ഗുപ്തയുടെ മരണത്തില്‍ തലസ്ഥാനത്ത് ശക്തമായ പ്രതിഷേധം. പൊലിസിന്റെ ഈ നടപടിക്കെതിരെ ശക്തമായ നടപടി വേണമെന്ന് എസ് എഫ് ഐയുള്‍പ്പടെയുള്ള ഇടതുപക്ഷ-പ്രതിപക്ഷ സംഘടനകള്‍ ആവശ്യപ്പെട്ടു.

കോളജ് ഇലക്ഷന്‍ നീട്ടിവച്ചതിനെതിരെ എസ്എഫ്ഐ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. തുടര്‍ന്ന് സുദീപ്തോ ഗുപ്ത അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലിസിന്റെ ക്രൂരമര്‍ദ്ദനത്തില്‍ സുദീപ്‌തോയുടെ തലയ്ക്ക് മാരകമായി പരുക്കേല്‍ക്കുകയും ഒരു കണ്ണ് പുറത്തേക്ക് തള്ളിവന്നതായും ദൃക്‌സാക്ഷികള്‍ പറയുന്നു.