ന്യൂഡല്‍ഹിയിലെ പ്രശസ്തമായ ‘ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍’ (എയിംസ്) ബ്രയിന്‍ ട്യൂമറിന് ചികിത്സയ്ക്കെത്തിയ ഒരു ആണ്‍കുട്ടിയെ ഡോക്ടര്‍ പീഡിപ്പിച്ചതായി പരാതി.
ട്യൂമറിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാം ദിവസമാണ് എട്ട് വയസ്സുകാരനെ ഡോക്ടര്‍ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് എന്ന് മാതാപിതാക്കള്‍ ആശുപത്രി അധികൃതര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു. പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ ഒരു പ്രത്യേക സമിതിയെ നിയോഗിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ 23 ന് ആണ് തികച്ചും മൃഗീയമെന്ന് വിശേഷിപ്പിക്കാവുന്ന സംഭവം നടന്നത്. എന്നാല്‍, ശനിയാഴ്ചയാണ് കുട്ടി ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചത്. പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.