എയര്‍ടെലും ഐഡിയയും കോള്‍ നിരക്കുകള്‍ ഇരട്ടിയാക്കി

Webdunia
ബുധന്‍, 23 ജനുവരി 2013 (12:41 IST)
PRO
PRO
മൊബൈല്‍ ഫോണ്‍ വരിക്കാര്‍ക്ക് ഇരുട്ടടി നല്‍കി പ്രമുഖ ടെലികോം കമ്പനികളായ ഭാരതി എയര്‍ടെലും ഐഡിയയും. ഇരു കമ്പനികളും മൊബൈല്‍ ഫോണ്‍ കോള്‍ നിരക്കുകള്‍ ഇരട്ടിയാക്കി.

ഒരു മിനിറ്റ് പള്‍സിന് ഒരു രൂപ എന്നത് രണ്ട് രൂ‍പയാക്കി കൂട്ടിയിരിക്കുകയാണ് ഭാരതി എയര്‍ടെല്‍. ഐഡിയ ആകട്ടെ ഒരു സെക്കന്റിന് 1.2 പൈസ ആയിരുന്നത് സെക്കന്റിന് 2 പൈസയാക്കി ഉയര്‍ത്തി. ഫ്രീ മിനിറ്റുകളുടെ ദൈര്‍ഘ്യവും എയര്‍ടെല്‍ കുറയ്ക്കുമെന്നാണ് അറിയുന്നത്.

ജനുവരി ആദ്യം എയര്‍ടെലും വോഡാഫോണും 2ജി ടാറ്റാ സര്‍വീസുകളുടെ താരിഫ് കൂട്ടിയിരുന്നു.
ഈ കമ്പനികളുടെ ചുവടുപിടിച്ച് മറ്റ് കമ്പനികളും നിരക്ക് കൂട്ടും എന്നാണറിയുന്നത്.