എട്ട് മണിക്കൂറുകള്‍ കൊണ്ട് 2551 ശിലാ ഫലകങ്ങളുടെ അനാവരണ കര്‍മം നിര്‍വഹിച്ച് മധ്യപ്രദേശ് ഗ്രാമീണ വികസന മന്ത്രി ഗോപാല്‍ ഭാര്‍ഗവ വിത്യസ്തനായി. എട്ട് മണിക്കൂറുകള്‍ കൊണ്ട് 2551 പദ്ധതികള്‍ക്കാണ് ഭാര്‍ഗവ തുടക്കം കുറിച്ചത്.
ബിജെപി നേതാവായ ഭാര്‍ഗവ സ്വന്തം മണ്ഡലമായ രഹ്‌ലിയിലാണ് ഈ സാഹസം കാണിച്ചത്. പ്രത്യേകം തയ്യാറാക്കിയ വേദിയിലെത്തിച്ച 2551 ശിലാ ഫലകങ്ങളുടെ അനാവരണ കര്‍മം നിര്‍വഹിക്കാന്‍ ഭാര്‍ഗവയ്ക്ക് അഞ്ച് മിനിറ്റേ വേണ്ടിവന്നുള്ളൂ.
എട്ട് മണിക്കൂറിനുള്ളില്‍ 325 കോടിയുടെ പദ്ധതികള്‍ക്കാണ് തുടക്കമായത്. ‘സാമൂഹിക ശിലാ പൂജന്‍ കാര്യക്രമം’ എന്ന പേരിലാണ് ഈ ശിലാ ഫലകങ്ങളുടെ അനാവരണ കര്‍മം സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വരാനിരിക്കെ ജനങ്ങളെ കബളിപ്പിക്കാനാണ് ഈ പരിപാടിയെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിക്കുന്നു.
മന്ത്രി ഗോപാല്‍ ഭാര്‍ഗവ ഇതിന് മുമ്പും വിത്യസ്ത പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 2008ല്‍ ഇദ്ദേഹം നാട്ടിയ 1100 ശിലാ ഫലകങ്ങള്‍ രാഷ്ട്രീയ വൈരികള്‍ നശിപ്പിച്ചതിനെ തുടര്‍ന്ന് ഇവയുടെ പുനപ്രതിഷ്ട ഒറ്റയടിക്ക് നടത്തിയും മന്ത്രി ഭാര്‍ഗവ അമ്പരപ്പിച്ചിട്ടുണ്ട്.