ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന ആം ആദ്മി പാര്‍ട്ടി മോശം പ്രകടനം കാഴ്ചവച്ചാല്‍ പിന്തുണ പിന്‍വലിക്കും എന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത്. ആം ആദ്മിക്ക് നിരുപാധിക പിന്തുണയല്ല കോണ്‍ഗ്രസ് നല്‍കുന്നതെന്നും അവര്‍ അറിയിച്ചു.
ജനങ്ങള്‍ക്കു നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ എഎപിക്കു കഴിയട്ടെ എന്ന് ഷീല ദീക്ഷിത് ആശംസിച്ചു.
അതേസമയം ആം ആദ്മി പാര്‍ട്ടി ഡല്‍ഹി ജനതയെ വഞ്ചിച്ചു എന്ന് ബിജെപി കുറ്റപ്പെടുത്തി.