ഗോവയില്‍ മഹാരാഷ്‌ട്രവാദി ഗോമന്തക് പാര്‍ട്ടി ഗോവ ഡെമോക്രാറ്റിക് അലയന്‍സ് വിട്ടു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന് പിന്തുണ നല്‍കുവാനാണ് പാര്‍ട്ടി തീരുമാനം.
ഗോവ ഡെമോക്രാറ്റിക് അലയന്‍സ് വിടുന്നതിനുള്ള പ്രമേയം പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി ഏകകണ്‌ഠമായിട്ടായിരുന്നു പാസാക്കിയത്. ബുധനാഴ്‌ചയാണ് പാര്‍ട്ടി ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ബി.ജെ.പിയാണ് ഗോവ ഡെമോക്രാറ്റിക് അലയന്‍സിന് നേതൃത്വം നല്‍കുന്നത്
മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി(എം ജി പി)യുടെ രണ്ട് എം എല്‍ എമാരും രണ്ട് സ്വതന്ത്രരും ദിഗംബര്‍ കാമത്ത് മന്ത്രിസഭക്കുള്ള പിന്തുണ പിന്‍വലിച്ചതു മൂലം സര്‍ക്കാരിന് പിന്തുണ നഷ്‌ടപ്പെട്ടിരുന്നു. എന്നാല്‍, സ്പീക്കര്‍ പ്രതാപ് സിംഗ് റാണെ വിശ്വാസ വോട്ടെടുപ്പില്‍ വോട്ട് ചെയ്യുന്നതില്‍ നിന്ന് ഇവരെ വിലക്കിയിരുന്നു.