ഉദ്യോഗസ്ഥതലത്തില്‍ വന്‍ അഴിച്ചുപണി

Webdunia
ബുധന്‍, 18 ഡിസം‌ബര്‍ 2013 (19:42 IST)
PRO
PRO
ഉദ്യോഗസ്ഥതലത്തില്‍ വന്‍ അഴിച്ചുപണി. ജയില്‍ ഡിജിപി സ്ഥാനത്തുനിന്നും അടുത്തിടെ ചുമതലയില്‍ നിന്ന് മാറ്റപ്പെട്ട അലക്സാണ്ടര്‍ ജേക്കബിനെ ഫയര്‍ഫോഴ്സ് നവീകരണ സമിതി മേധാവിയായി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയിലില്‍ ഫോണ്‍ ഉപയോഗിച്ച സംഭവവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടര്‍ന്നാണ് അലക്സാണ്ടര്‍ ജേക്കബിനെ ജയില്‍ മേധാവി സ്ഥാനത്തുനിന്ന് മാറ്റിയത്.

എഡിജിപി വിജയാനന്ദിനെ സിവില്‍ സപൈ്ളസ് എംഡിയായും അരുണ സുന്ദര്‍രാജിനെ കെഎസ്ഐഡിസി എംഡിയായും സര്‍ക്കാര്‍ നിയമിച്ചു. ഡിഐജി ജയരാജിന് ഐജിയായി സ്ഥാനകയറ്റം നല്‍കാനും യോഗത്തില്‍ തീരുമാനമായി. ഐജിമാരായ നിധിന്‍ അഗര്‍വാള്‍, പത്മകുമാര്‍, അന്തകൃഷ്ണന്‍ എന്നിവരെ എഡിജിപിമാരായി സ്ഥാനകയറ്റം നല്‍കും. അതേസമയം, എസ്.ശ്രീജിത്തിനും ടോമിന്‍ തച്ചങ്കരിക്കും സ്ഥാനക്കയറ്റം നല്‍കിയില്ല.