ഉത്തര്‍പ്രദേശ് ലക്ഷ്യമിട്ട് ബിജെപി; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന ചര്‍ച്ചകള്‍ തുടങ്ങി

Webdunia
തിങ്കള്‍, 30 മെയ് 2016 (20:55 IST)
ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലെ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന ചര്‍ച്ച പാര്‍ട്ടിയില്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടണോ എന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ ഇതുവരെ തീരുമാനമായില്ല. ദളിത് വിഭാഗങ്ങള്‍ക്കും മുന്നാക്ക വിഭാഗങ്ങള്‍ക്കും ഒരുപോലെ സ്വീകരിക്കാന്‍ പറ്റുന്ന രീതിയിലുള്ള ഒരാളെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി പരിഗണിക്കുന്നത്.
 
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 80 സീറ്റില്‍ 71 സീറ്റും നേടി ബി ജെ പി ചരിത്ര വിജയം നേടിയിരുന്നു. ഉത്തര്‍പ്രദേശില്‍ നേടിയ മികച്ച വിജയമാണ് ലോക്സഭയില്‍ ബി ജെ പിക്ക് ഒറ്റയ്ക്ക് 280 സീറ്റിന് മുകളില്‍ നേടാന്‍ സഹായകരമായത്. 
 
ഉത്തര്‍പ്രദേശില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ അത് ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ബി ജെ പിക്ക് മികച്ച നേട്ടം കൂടിയാകും. തുടര്‍ഭരണം ലക്ഷ്യമിടുന്ന മോദി സര്‍ക്കാരിന് ആ ലക്ഷ്യത്തിലേക്ക് എത്താന്‍ ഉത്തര്‍പ്രദേശിലെ വിജയം അനിവാര്യമാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article