ഉഗാണ്ടന്‍ വനിതകളുടെ താമസസ്ഥലത്ത് നിയമമന്ത്രി സോംനാഥ് ഭാരതിയൂടെ നേതൃത്വത്തിലുള്ള ആം ആദ്മി സംഘം ആക്രമിച്ചുവെന്ന പരാതിയില്‍ രാജി ആവശ്യം ശക്തമാകുന്നു.
സോംനാഥ് ഭാരതിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ലഫ്റ്റനന്റ് ഗവര്‍ണറെ കാണുമെന്നും റിപ്പോര്‍ട്ടുണ്ട്. മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഫ്ളാറ്റുകളില്‍ കയറി അക്രമം നടത്തിയതെന്ന് രണ്ട് യുഗാണ്ടന്‍ യുവതികള്‍ മജിസ്ട്രേറ്റ് മുമ്പാകെ രഹസ്യമൊഴി നല്‍കിയിരുന്നു.
മന്ത്രിയുടെ നേതൃത്വത്തിലത്തെിയ സംഘം വംശീയാധിക്ഷേപം നടത്തി. നീളമുള്ള വടികൊണ്ട് മര്‍ദിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, ഫ്ളാറ്റില്‍ അതിക്രമിച്ചു കയറി ഏറെനേരം ഉപദ്രവം തുടര്‍ന്നു എന്നിങ്ങനെയാണ് സാകേത് മജിസ്ട്രേറ്റ് കോടതി മുമ്പാകെ യുവതികള്‍ നല്‍കിയ മൊഴി.
വിഡിയോ ദൃശ്യങ്ങളില്‍നിന്ന് യുവതികള്‍ മന്ത്രിയെ തിരിച്ചറിഞ്ഞു. യുവതികളുടെ മൊഴിയനുസരിച്ച് ക്രിമിനല്‍ നടപടിക്രമം 164 പ്രകാരം മന്ത്രിക്കെതിരെ കേസെടുക്കേണ്ടിവരും. കേസില്‍ പ്രതിയാകുന്നതോടെ സോമനാഥ് ഭാരതിയുടെ മന്ത്രിസ്ഥാനത്തിന് തന്നെ പ്രശ്നമാകും.
പെണ്‍വാണിഭവും മയക്കുമരുന്ന് വ്യാപാരവും നടത്തുന്നുവെന്ന് ആരോപിച്ചാണ് തെക്കന്‍ ഡല്‍ഹിയില്‍ ഉഗാണ്ടന്‍ സ്ത്രീകള്‍ താമസിക്കുന്ന കെട്ടിടത്തില്‍ ജനുവരി 16ന് രാത്രി മന്ത്രി സോമനാഥ് ഭാരതിയും ആപ് പ്രവര്‍ത്തകരും റെയ്ഡ് നടത്തിയത്.
റെയ്ഡ് നടത്താന്‍ മന്ത്രി നിര്‍ദേശിച്ചിട്ടും പൊലീസ് തയാറായില്ല. ഇതേതുടര്‍ന്ന് മന്ത്രി നേരിട്ട് അനുയായികളെയും കൂട്ടി റെയ്ഡിനിറങ്ങുകയായിരുന്നു. റെയ്ഡിനിടെ സോമനാഥ് ഭാരതി പൊലീസ് ഓഫിസര്‍മാരുമായി വാഗ്വാദത്തിലേര്‍പ്പെടുകയും ചെയ്തു.