ഈ എസ്പി പറയുന്നതെല്ലാം പരസ്പരവിരുദ്ധം, ലൈംഗികാരോപണവുമായി 5 വനിതാ കോണ്‍സ്റ്റബിളുമാര്‍, ഭീകരര്‍ക്ക് എസ് പിയുടെ സഹായം ലഭിച്ചോ?
സര്‍വീസില്‍ അല്‍പ്പം പ്രശ്നക്കാരനാണ് ഈ എസ്‌പി. ഒരു ശിക്ഷാനടപടി ലഭിച്ച് ഒരാഴ്ച തികയും മുമ്പാണ് പത്താന്‍കോട്ടെത്തിയ ഭീകരര്‍ എസ് പിയുടെ വാഹനം ഉപയോഗിക്കുന്നത്. തന്നെ ഭീകരര്‍ തട്ടിക്കൊണ്ടുപോയതായി എസ് പി മൊഴി നല്‍കുകയും ചെയ്തു. എന്നാല്‍ എസ് പി എന്തിന് അതിര്‍ത്തിയില്‍ പോയി എന്ന കാര്യത്തില്‍ വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. ക്ഷേത്രദര്‍ശനം എന്ന എസ് പിയുടെ വാദം അന്വേഷണോദ്യോഗസ്ഥര്‍ അംഗീകരിച്ചിട്ടുമില്ല.