ഇഷ്ടമല്ലാത്ത കല്യാണത്തിന് നിര്‍ബന്ധിച്ചു: 16കാരി പൊലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ചു

Webdunia
തിങ്കള്‍, 17 ജൂണ്‍ 2013 (14:02 IST)
PRO
PRO
പതിനാറ് വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയാണ് ഡല്‍ഹി വിജയ് വിഹാര്‍ പൊലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ചത്. ഇഷ്ടമല്ലാത്ത വിവാഹത്തിന് അമ്മ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി വീടുവിട്ടിറങ്ങുകയായിരുന്നു. തുടര്‍ന്ന് മെട്രോ സ്റ്റേഷനില്‍ നിന്നാണ് പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പെണ്‍കുട്ടി ആരും കാണാതെ വനിതാ ഓഫീസര്‍മാര്‍ ഡ്രസ് മാറുന്ന മുറിയില്‍ കയറി ദുപ്പട്ടയില്‍ തൂങ്ങിമരിക്കുകയായിരുന്നു.

നോര്‍ത്ത് വസന്ത് കുഞ്ചിലെ കിഷന്‍‌ഗഢ് സ്വദേശിയായ പെണ്‍കുട്ടി വെള്ളിയാഴ്ചയാണ് വീടുവിട്ടിറങ്ങിയത്. വീട്ടുജോലിക്കാരിയാണ് പെണ്‍കുട്ടിയുടെ അമ്മ.