ധര്‍മപുരിയില്‍ ജാതി കലാപത്തിനു കാരണമായ പ്രണയവിവാഹത്തിലെ കഥാനായകനായ ദളിത് യുവാവ് ഇളവരശന്റെ മരണത്തിനു കാരണം തലയ്ക്കേറ്റ ഗുരുതര പരുക്കെന്നു റീ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.
നീങ്ങിക്കൊണ്ടിരിക്കുന്ന ട്രെയിന്‍ ഇടിച്ചതു മൂലമോ അല്ലെങ്കില്‍ ഇരുമ്പുകമ്പി കൊണ്ട് അടിയേറ്റതുമൂലമോ ഇത്തരത്തില്‍ ക്ഷതമേല്ക്കാമെന്ന് ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇളവരശന്റെ ഭാര്യ ദിവ്യയ്ക്കു കൗണ്‍സിലിങ് നല്‍കിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടും ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് രണ്ടാമതു പോസ്റ്റുമോര്‍ട്ടം നടത്തിയത്