ഇറ്റാലിയന്‍ മറീനുകള്‍ക്ക് വധശിക്ഷ ലഭിക്കുന്ന കുറ്റം ചുമത്തണമെന്നു എന്‍ഐഎ

Webdunia
വ്യാഴം, 28 നവം‌ബര്‍ 2013 (11:22 IST)
PRO
കടല്‍ക്കൊലപാതകക്കേസില്‍ ഇറ്റാലിയന്‍ മറീനുകള്‍ക്കെതിരെ വധശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തണമെന്നു എന്‍ഐഎ ആവശ്യപ്പെട്ടു.

2012 ഫെബ്രുവരി 15നു കൊല്ലം നീണ്ടകരയില്‍ കടലില്‍ മല്‍സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയെന്നാണ്‌ കേസ്‌. കേസില്‍ ഇറ്റാലിയന്‍ നാവികരായ ലസ്‌തോറെ മാസി മിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരെ പൊലീസ്‌ അറസ്റ്റു ചെയ്‌തിരുന്നു.

മറീനുകള്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പ്രോസിക്യൂഷന്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടി. എന്‍ഐഎ റജിസ്റ്റര്‍ ചെയ്‌ത കേസില്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും വകുപ്പുകള്‍ക്കു പുറമേ സമുദ്രയാത്ര സുരക്ഷാ നിയമപ്രകാരമുള്ള വകുപ്പുകളുമുണ്ട്‌.

സമുദ്രയാത്ര സുരക്ഷാ നിയമപ്രകാരം, കൊലപാതകത്തില്‍ കലാശിക്കുന്ന നടപടികള്‍ക്ക്‌ വധശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്‌.