ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ സുവ നിയമം ചുമത്തില്ല

Webdunia
തിങ്കള്‍, 24 ഫെബ്രുവരി 2014 (15:10 IST)
PTI
PTI
ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ സുവ നിയമം ചുമത്തില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യം സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആണ് അറിയിച്ചത്. ഇതോടെ നാവികര്‍ക്ക് വധശിക്ഷ ലഭിക്കാനുള്ള സാധ്യത ഒഴിവായി.

സുവ ഒഴിവാക്കിയതിനാല്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അന്വേഷണത്തിന് പുതിയ ഉത്തരവിടണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സുവ ഒഴിവാക്കിയതോടെ എന്‍ഐഎയ്ക്ക് കേസ് അന്വേഷണവുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് ഇറ്റലിയുടെ അഭിഭാഷകന്‍ വാദിച്ചു. കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

എന്‍ഐഎ കേസ് അന്വേഷിക്കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി രണ്ടാഴ്ചയ്ക്കുള്ളില്‍ പുതിയ അപേക്ഷ നല്‍കാന്‍ ഇറ്റലിയോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

2012 ഫിബ്രവരി 15നാണ് ഇറ്റാലിയന്‍ കപ്പലിലെ മാസിമിലിയാനൊ ലത്തോറെ, സാല്‍വത്തോറെ ജിറോണ്‍ എന്നീ നാവികര്‍ കേരളതീരത്ത് രണ്ടുമത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊലപ്പെടുത്തിയത്.