ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണെന്ന് സര്‍വേയില്‍ കണ്ടെത്തി. ലോകത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ നേരത്തെ ജപ്പാനായിരുന്നു മുന്നാം സ്ഥാനത്ത്.
ഇന്റര്‍നെറ്റ് ഉപയോക്‌താക്കളില്‍ ചൈനയാണ് ഒന്നാമത്. അമേരിക്ക രണ്ടാം സ്ഥാനത്തുമുണ്ട്. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയതിന് കാരണം മൊബൈയില്‍ ഫോണ്‍, ടാബ്‌ലെറ്റ് എന്നിവ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയതാണ്.
ഒരു സ്വകാര്യ കമ്പനി നടത്തിയ സര്‍വേയിലാണ് ഈക്കാര്യം കണ്ടെത്തിയത്. ഇന്ത്യയിലെ നെറ്റ് ഉപയോക്‌താക്കളുടെ എണ്ണം 7.39 കോടിയാണെന്നാണ് സര്‍വേ റിപ്പോര്‍ട്ട്.