ഇന്ത്യ-കസഖ് ആണവകരാര്‍ ഒപ്പുവച്ചു

Webdunia
ശനി, 24 ജനുവരി 2009 (17:49 IST)
ഇന്ത്യയും കസഖിസ്ഥാനും തമ്മില്‍ ഒരു ആണവ കരാറുള്‍പ്പെടെ അഞ്ച് കരാറുകള്‍ ശനിയാഴ്ച ഒപ്പു വച്ചു.

കസഖ് പ്രസിഡന്‍റ് നൂറുല്‍‌സുല്‍ത്താന്‍ നാസര്‍ബയേവും ഇന്ത്യന്‍ വിദേശകാര്യമന്ത്രി പ്രണാബ് മുഖര്‍ജിയുമാണ് കരാറുകള്‍ ഒപ്പുവച്ചത്. രാഷ്ട്രപതി പ്രതിഭാപാട്ടീലിന്‍റെ സാന്നിധ്യത്തിലാണ് ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പുവച്ചത്. പ്രധാനമന്ത്രിക്ക് ശസ്ത്രക്രിയ നടക്കുന്നതിനാലാണ് പ്രണാബ് മുഖര്‍ജി കരാറില്‍ ഒപ്പുവച്ചത്.

ആണവകരാര്‍ അനുസരിച്ച് കസാഖിസ്ഥാന്‍ ഇന്ത്യയ്ക്ക് യുറേനിയം ഉള്‍പ്പെടെയുള്ള ആണവ വസ്തുക്കള്‍ നല്‍കും. ഇന്ത്യയ്ക്ക് കസാഖിസ്ഥാനില്‍ യുറേനിയം പര്യവേക്ഷണം നടത്താനും സാധിക്കും. ഇന്ത്യ കസഖില്‍ ആണവ റിയാക്ടറുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്നും കരാറില്‍ പറയുന്നു.

കുറ്റവാളികളെ കൈമാറ്റം ചെയ്യാനും ബഹിരാകാശ സഹകരണത്തിനും പാരമ്പര്യ ഊര്‍ജ്ജ മേഖലയിലെ സഹകരണത്തിനും ശനിയാഴ്ച ധാരണാ‍പത്രങ്ങള്‍ ഒപ്പിട്ടു.