ഇന്ത്യയെന്ന കമ്പ്യൂട്ടറിന്റെ പ്രോഗ്രാമാണ് കോണ്‍ഗ്രസെന്ന് രാഹുല്‍ ഗാന്ധി
വെള്ളി, 23 ഓഗസ്റ്റ് 2013 (19:27 IST)
PRO
PRO
ഇന്ത്യയെന്ന കമ്പ്യൂട്ടറിന്റെ പ്രോഗ്രാമാണ് കോണ്‍ഗ്രസെന്ന് രാഹുല്‍ ഗാന്ധി. ഇന്ത്യ ഒരു കമ്പ്യൂട്ടറാണെങ്കില്‍ അതിലെ സുസ്ഥാപിത പ്രോഗ്രാമാണ് കോണ്‍ഗ്രസ്. സോഷ്യല്‍ മീഡിയ രംഗത്ത് സജീവമാകുന്നതിന്റെ ഭാഗമായി എഐസിസി നടത്തിയ പരിശീലന പരിപാടിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേതാണ് ഈ പ്രഖ്യാപനം.
യുപിഎ സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും സോഷ്യല്‍ മീഡിയയിലൂടെ പ്രതിപക്ഷം ശക്തമായി എതിര്‍ക്കുന്ന സാഹചര്യത്തില്‍ അരോപണങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. എന്നാല്‍ പണം ഒഴുക്കിയുള്ള പ്രചരണപരിപാടികള്‍ക്ക് മുതിരരുതെന്നും ഒറ്റക്കെട്ടായി നീങ്ങുന്നതിനാണ് ഊന്നല്‍ നല്‍കേണ്ടതെന്നും എഐസിസി മാധ്യമ വിഭാഗം തലവന്‍ അജയ് മാക്കന്‍ നിര്‍ദ്ദേശിച്ചു.
നരേന്ദ്ര മോഡിയെ പരോക്ഷമായി വിമര്‍ശിക്കുന്നതാണ് അജയ് മാക്കന്റെ ഈ പ്രസ്താവന. രാജ്യത്തെ ഏതാണ്ട് മൂന്നില്‍ ഒന്ന് ലോക്‌സഭ സീറ്റുകളിലെ ജയപരാജയങ്ങളിലും സോഷ്യല്‍ മീഡിയ നിര്‍ണ്ണായകമായി സ്വാധീനിക്കുമെന്ന് ഐആര്‍ഐഎസ് ടെക്‌നോളജി ഫൗണ്ടേഷന്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഫെയ്‌സ്ബുക്ക് ട്വിറ്റര്‍ മാധ്യമങ്ങളില്‍ സജീവമാകാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്.