'ഇനി ഹിന്ദുക്കളുടെ ശവസംസ്‌ക്കാര ചടങ്ങ് വേണ്ടെന്ന് പറയുമോ?'; ദീപാവലിക്ക് പടക്കങ്ങള്‍ നിരോധിച്ചതിനെതിരെ ഗവര്‍ണര്‍

Webdunia
ബുധന്‍, 11 ഒക്‌ടോബര്‍ 2017 (09:47 IST)
ഡല്‍ഹിയില്‍ ദീപാവലി പടക്കങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ ഉത്തരവിനെതിരെ ത്രിപുര ഗവര്‍ണര്‍ തഥാഗഥ റോയ്. ‘ഇപ്പോള്‍ പടക്കങ്ങള്‍ നിരോധിച്ചു ഇനി ഹിന്ദുക്കളുടെ ശവസംസ്‌ക്കാര ചടങ്ങുകളും വേണ്ടെന്ന് പറയുമോ’യെന്നാണ് അദ്ദേഹം ചോദിച്ചത്.
 
ഒരു ഹിന്ദുവെന്ന നിലയില്‍ സുപ്രീംകോടതിവിധിയില്‍ അതൃപ്തിയുണ്ടെന്നും റോയ് പറഞ്ഞു. തീവ്രനിലപാടുകള്‍ വെച്ചുപുലര്‍ത്തുന്ന തഥാഗഥ റോയ് ഈയിടെ റോഹിങ്ക്യ അഭയാര്‍ത്ഥികളെ മാലിന്യങ്ങളെന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നു.
 
 ദീപാവലി പടക്കങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ സുപ്രീംകോടതി ഉത്തരവിനെതിരെ എഴുത്തുകാരന്‍ ചേതന്‍ ഭഗതും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ദീപാവലിക്ക് പടക്കം ഒഴിവാക്കാന്‍ വാദിക്കുന്നവര്‍ ചോര ചിന്തുന്ന മറ്റ് ആചാരങ്ങള്‍ ഒഴിവാക്കാനും ഇതേ ആവേശം കാണിക്കണം. ഹിന്ദു ആചാരങ്ങള്‍ക്ക് മാത്രം ഇത്തരത്തില്‍ നിരോധനമേര്‍പ്പെടുത്തുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article