ഇഡ്‌ലിയില്‍ ചത്ത പല്ലി

Webdunia
വെള്ളി, 8 ഫെബ്രുവരി 2013 (15:11 IST)
ആശുപത്രി കാന്റീനില്‍ നിന്ന് കിട്ടിയ ഇഡ്‌ലിയില്‍ ചത്ത പല്ലി. ആന്ധ്രാ പ്രദേശിലെ ഗുണ്ടൂര്‍ സര്‍ക്കാര്‍ ജനറല്‍ ആശുപത്രി കാന്റീനില്‍ വിളമ്പിയ ഇഡ്‌ലിയില്‍ ആയിരുന്നു ചത്ത പല്ലിയെ കണ്ടെത്തിയത്.

സ്റ്റാഫ് നഴ്സ് ഡി വി രമണയ്ക്കാണ് പാഴ്സലായി ഇഡ്‌ലി വാങ്ങിയപ്പോള്‍ പല്ലിയെ കിട്ടിയത്. അഞ്ച് ഇഞ്ച് നീളമുണ്ട് പല്ലിയ്ക്ക്.

സംഭവം അറിഞ്ഞ് ഹെല്‍ത്ത് ഓഫിസര്‍, അസിസ്റ്റന്റ് ഫുഡ് കണ്‍‌ട്രോളര്‍ എന്നിവര്‍ സ്ഥലത്തെത്തി.

കാന്റീന്‍ അധികൃതര്‍ക്കെതിരെ മുനിസിപ്പല്‍ ആക്ട് പ്രകാരം കേസെടുത്തു.