ഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്‌ട്ര, തെലങ്കാന, ജമ്മു കാശ്‌മീര്‍ എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്മാരെ മാറ്റിയത്. ഗുജറാത്തില്‍ മുന്‍ കേന്ദ്രമന്ത്രി ഭാരത് സിംഗ് സോളങ്കി ആയിരിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍. ഞായറാഴ്ച അര്‍ജു മധ്‌വാഡിയ അധ്യക്ഷസ്ഥാനം രാജി വെച്ചിരുന്നു.
മഹാരാഷ്‌ട്രയില്‍ മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ ആയിരിക്കും സംസ്ഥാന കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷന്‍. തെലങ്കാനയില്‍ ഉത്തം റെഡ്ഡി, ജമ്മു കാശ്മീരില്‍ ഗുലാം അഹ്‌മദ് മിര്‍ എന്നിവരും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരിക്കും.
ലോക്സഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസിന് പിന്നീട് നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലും ശാക്തി തെളിയിക്കാന്‍ കഴിയിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന ലക്‌ഷ്യത്തോടെയാണ് സംസ്ഥാന അധ്യക്ഷന്മാരുടെ സ്ഥാനചലനം. രണ്ട് ആഴ്ചത്തെ അവധിയെടുത്ത രാഹുല്‍ ഗാന്ധി തിരിച്ചെത്തുമ്പോഴേക്കും സ്ഥിതി മോശമായ ഇടങ്ങളില്‍ പുതിയ നേതൃത്വത്തെ കണ്ടെത്തുന്ന തിരക്കിലാണ് കോണ്‍ഗ്രസ്.