ആദിവാസി സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണം

Webdunia
ശനി, 8 ഫെബ്രുവരി 2014 (13:06 IST)
PRO
ആദിവാസി സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമായി ഇടപെടണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജാര്‍ഖണ്ഡിലെത്തിയ അദ്ദേഹം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വന്ന ആദിവാസി സ്ത്രീകളോടാണ് ഇക്കാര്യം പരാമര്‍ശിച്ചത്.

ആദിവാസി സ്ത്രീകള്‍ അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങളില്‍ മുന്‍പന്തിയിലുണ്ടാവണമെന്ന് രാഹുല്‍ പറഞ്ഞു. മികച്ച വിദ്യാഭ്യാസത്തിലൂടെയും രാഷ്ട്രീയപ്രവര്‍ത്തനത്തിലൂടെയും ആദിവാസി സ്ത്രീകള്‍ രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ സ്ഥാനം ഉറപ്പിക്കണം.

എക്കാലത്തും കോണ്‍ഗ്രസ്സിനോട് അടുപ്പമുള്ളവരാണ് ആദിവാസി സമൂഹം. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പാര്‍ട്ടി എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും രാഹുല്‍ പറഞ്ഞു. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ആദിവാസി സ്ത്രീകള്‍ക്ക് സീറ്റ് നല്‍കണമെന്ന് സംവാദത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.