ആണവ പോര്‍മുനയായി ഇനി ഇന്ത്യന്‍ സൈന്യത്തിന് പൃഥ്വി-രണ്ട്

Webdunia
ചൊവ്വ, 7 ജനുവരി 2014 (11:34 IST)
PRO
തദ്ദേശീയമായി വികസിപ്പിച്ച ഭൂതല-ഭൂതല മിസൈലായ പൃഥ്വി-രണ്ട് ഒഡീഷയിലെ ചാന്ദിപുരില്‍ പരീക്ഷിച്ചത് വിജയം.

500 മുതല്‍ 1000 കിലോഗ്രാം വരെ ഭാരമുള്ള ആണവ പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള ഈ മിസൈല്‍ 350 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യമാണ് നേടുന്നത്.

ചൊവ്വാഴ്ച പുലര്‍ച്ചെ ചാന്ദിപുരിലെ മൂന്നാമത്തെ വിക്ഷപേണ കേന്ദ്രത്തില്‍ നിന്നും മൊബൈല്‍ ലോഞ്ചര്‍ ഉപയോഗിച്ചാണ് മിസൈല്‍ തൊടുത്തുവിട്ടത്. സൈന്യത്തിന്റെ സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡാണ് പരീക്ഷണം നടത്തിയത്.

2003 ലാണ് പൃഥ്വി-രണ്ട് സൈന്യത്തിന്റെ ആയുധശേഖരത്തിന്റെ ഭാഗമായത്.