ആകാശവാണിയില്‍ റേഡിയോ ജോക്കികള്‍ക്ക് ലൈംഗിക പീഡനം. ആകാശവാണിയില്‍നിന്നും രണ്ട് ഓഫീസര്‍മാരെ പിരിച്ചുവിട്ടുവെന്നും ഒരാളെ സസ്പെന്‍ഡ് ചെയ്തുവെന്നും റിപ്പോര്‍ട്ടുകള്‍.
ഡല്‍ഹി ആകാശവാണിയിലാണ് സംഭവമുണ്ടായത്. പ്രസാര്‍ ഭാരതി കോര്‍പ്പറേഷന്‍ നേരിട്ട് ഇടപെട്ടാണ് അതിവേഗത്തില്‍ നടപടികള്‍ എടുത്തത്.ഡ്യൂട്ടി ഓഫീസര്‍മാരായിരുന്ന എന്‍ കെ വര്‍മ്മ, ഷെല്ലി എന്നിവരെയാണ് പിരിച്ചുവിട്ടത്.
പ്രോഗ്രാം എക്സിക്യൂട്ടീവ് ഡാനിഷ് അലിയെയാണ് സസ്പെന്‍ഡ് ചെയ്തത്. സ്റ്റേഷന്‍ ഡയറക്ടര്‍ എല്‍എസ് ബാജ്പേയിക്ക് കാരണം കാണിക്കല്‍ നോട്ടീസ് ന ല്‍കിയിട്ടുമുണ്ട്.
ജോലി വീതിച്ചു നല്‍കുന്നതിലും ശമ്പളം നല്‍കുന്നതിനും മറ്റുമായി കഴിഞ്ഞ രണ്ടു വര്‍ഷമായി കൊടിയ ലൈംഗികപീഡനമാണ് നടക്കുന്നതെന്ന് ആരോപിച്ച് മാര്‍ച്ചില്‍ 25ലേറെ അവതാരകര്‍ പരാതി നല്‍കിയിരുന്നു.
പുറത്താക്കിയവ ഓഫീസര്‍മാര്‍ക്ക് പൊതുമേഖലയില്‍ ജോലി ചെയ്യുന്നതിനും വിലക്കുണ്ട്. കൃത്യസമയത്ത് നടപടി എടുക്കാത്തതിനാണ് ഒരാള്‍ക്ക് സസ്പെന്‍ഷനും ഡയറക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതും.
ജോലി വീതം വച്ചു നല്‍കാനും ശമ്പളം നല്‍കാനും ലൈംഗികമായി വിധേയമാകണമെന്നായിരുന്നത്രേ പലപ്പോഴും ആവശ്യമെന്നായിരുന്നു പരാതി. പ്രസാര്‍ ഭാരതി ബ്രോഡ് കാസ്റ്റിംഗ് പ്രൊഫഷണല്‍ അസോസിയേഷന്റെ പേരില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും ഡല്‍ഹി വനിതാ കമ്മിഷനും പരാതി നല്‍കി.