ആം ആദ്മി നേതാക്കള്‍ വിദേശ ഫണ്ട് സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ബുധന്‍, 29 ജനുവരി 2014 (20:04 IST)
PRO
PRO
ആം ആദ്മി നേതാക്കള്‍ വിദേശ ഫണ്ട് സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചു. ആം ആദ്മി നേതാക്കള്‍ വിദേശ ഫണ്ടുകള്‍ സ്വീകരിച്ചെന്ന ആരോപണത്തില്‍ ഹൈക്കോടതിയില്‍ നല്കിയ പൊതുതാല്പര്യ ഹര്‍ജിയിലാണ് കേന്ദ്രം വിവരങ്ങള്‍ ലഭിച്ചില്ലെന്ന് അറിയിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ ഓണ്‍ലൈന്‍ പ്രചരണത്തിലൂടെ 20 കോടി രൂപ സംഭാവനയായി ലഭിച്ചെന്ന് എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള് അറിയിച്ചിരുന്നു. എന്നാല്‍ അനധികൃതമായി വിദേശ സംഭാവനകള്‍ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിദേശഫണ്ട് സംബന്ധിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഹൈക്കോടതി ഒക്ടോബറില്‍ ആഭ്യന്തരമന്ത്രാലയത്തെ ചുമതലപ്പെടുത്തുകയായിരുന്നു.