മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത് അപ്രതീക്ഷിതമായെന്ന് നടി പാര്‍വ്വതി. ബന്ധുക്കളും സുഹൃത്തുക്കളും പ്രതീക്ഷയോടെയാണ് അവാര്‍ഡ് പ്രഖ്യാപനം കാത്തിരുന്നത്. എന്നാല്‍ അവാര്‍ഡ് ലഭിക്കുമെന്ന് പ്രതീക്ഷ ഇല്ലായിരുന്നു. അവാര്‍ഡിന് പരിഗണിച്ച എന്ന് നിന്റെ മൊയ്തീന്റെയും ചാര്‍ലിയുടെയും മുഴുവന്‍ ടീമംഗങ്ങളും നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയുന്നുവെന്നും പാര്‍വ്വതി പറഞ്ഞു.
വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ചാര്‍ലിയിലും എന്ന് നിന്റെ മൊയ്തീനിലും അവതരിപ്പിച്ചത്. ഒരേ വര്‍ഷംതന്നെ കാഞ്ചനയെയും ടെസയെയും പോലെ വ്യത്യസ്തരായ കഥാപാത്രങ്ങളെ ലഭിച്ചത് വലിയ ഭാഗ്യമാണ്. സംസ്ഥാന സര്‍ക്കാറിന്റെ ഈ അവാര്‍ഡ് മുന്നോട്ട് പോകാനുള്ള പ്രചോദനമാണെന്നും പാര്‍വ്വതി പറഞ്ഞു.