കര്‍ണാടകയില്‍ പൊലീസുകാരന് എസ്ഐയെ വെടിവച്ചു കൊന്നു. രജനുകുണ്ടെ പൊലീസ് സ്റ്റേഷന് എസ്ഐ വിജയ് കുമാര്‍ (38) ആണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോണ്‍സ്റ്റബിള്‍ ആനന്ദ് കുമാറിനെ അറസ്റ്റ് ചെയ്തു. അവധി നിഷേധിച്ചതിനാണ് പൊലീസുകാരന് കൊല നടത്തിയത് എന്നാണ് വിവരം.
പുതിയ വീട്ടില്‍ താമസം തുടങ്ങുന്നതിനായി തനിക്ക് അവധി വേണമെന്ന് ആനന്ദ് കുമാര്‍ എസ് ഐയോട് ആവശ്യപ്പെട്ടു. എന്നാല്‍ അവധി നല്കാന് അദ്ദേഹം വിസമ്മതിച്ചു. ജോലിയുടെ സമയം മാറ്റി നല്‍കണമെന്ന ആവശ്യവും നിഷേധിച്ചു. ഇതോടെ രോഷാകുലനായ ആനന്ദ് കുമാര്‍ വെടിയുതിര്‍ക്കുകയായിരുന്നു.