അഴിമതിയുടെ കാര്യത്തില്‍ ബിജെപി ലോക ചാമ്പ്യന്മാരാണെന്ന് രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദിക്കും സോണിയ ഗാന്ധിക്കും പിന്നാലെ ചത്തീസ്ഗഡില്‍ ഇലക്ഷന്‍ പ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധി രൂക്ഷമായ ആക്രമണമാണ് ബിജെപിക്കെതിരെ നടത്തിയത്.
രാഹുല്‍ ഗാന്ധിയെ രൂക്ഷമായി ആക്രമിച്ചുകൊണ്ടുള്ള നരേന്ദ്ര മോഡിയുടെ തെരഞ്ഞെടുപ്പ് പ്രചരണറാലിയുടെ അടുത്ത ദിവസം നടന്ന പൊതുയോഗത്തിലാണ് ബിജെപിയെ അഴിമതിയുടെ ലോകചാമ്പ്യന്മാരെന്ന് വിശേഷിപ്പിച്ചത്. ചത്തീസ്ഗഡ് മുഖ്യമന്ത്രി രാമന്‍ സിങ്ങിന്റെ മണ്ഡലമായ രാജ്‌നഡ്‌ഗോണിലാണ് രാഹുല്‍ ഗാന്ധി പ്രചരണത്തിന് എത്തിയത്.
മാവോയിസ്റ്റ് ആക്രമണങ്ങളെക്കുറിച്ച് പരാമര്‍ശിച്ച സംസാരിച്ച രാഹൂല്‍ ഗാന്ധി കോണ്‍ഗ്രസ് നേതാക്കന്മാരെ ഇല്ലാതാക്കാന്‍ മാവോയിസ്റ്റ് ആക്രമണങ്ങളെ ഉപയോഗിക്കുകാണെന്ന് ആരോപിച്ചു. മുഖ്യമന്ത്രിയാകാന്‍ സാധ്യതയുണ്ടായിരുന്ന നന്ദകുമാര്‍ പട്ടേല്‍ കൊല്ലപ്പെട്ട സംഭവത്തെ പരാമര്‍ശിച്ച രാഹുല്‍ ഗാന്ധി നിങ്ങളെ ഇല്ലാതാക്കാന്‍ നിങ്ങളുടെ ശബ്ദത്തെ ഇല്ലാതാക്കിയാല്‍ മതിയെന്ന് വ്യക്തമാക്കി.
നന്ദകുമാര്‍ പട്ടേല്‍ മുഖ്യമന്ത്രിയാകുമായിരുന്നു. അദ്ദേഹത്തെ തടഞ്ഞുനിര്‍ത്താന്‍ കൊല്ലണമെന്ന് വ്യക്തമായപ്പോഴാണ് മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്- രാഹുല്‍ ഗാന്ധി ആരോപിച്ചു. ബിജെപി നക്‌സലിസത്തിനെ എതിര്‍ക്കുന്നുവെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ കൊല്ലപ്പെടുന്നു. നേതാക്കന്മാരുടെ കൊലപാതകങ്ങള്‍ രാഷ്ട്രീയ പ്രശ്‌നമല്ലെന്നാണ് ബിജെപി അവകാശപ്പെടുന്നത്. എന്നാല്‍ സംഭവിക്കുന്നത് തിരിച്ചാണ്- രാഹുല്‍ ഗാന്ധി പറഞ്ഞു.