നിയമം ലംഘിച്ചുവെന്നാരോപിച്ച് അമേരിക്ക അറസ്റ്റ് ചെയ്ത് ലോക്കപ്പിലാക്കിയ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെക്ക് ഓഗസ്റ്റ് മുതല്‍ തന്നെ ഐക്യരാഷ്ട്ര സഭയുടെ അക്രഡിറ്റേഷന്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമായി.
യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ ഉപദേശക എന്ന നിലയ്ക്ക് ഓഗസ്റ്റ് 26 മുതലുണ്ടായിരുന്ന അക്രഡിറ്റേഷന്റെ കാലാവധി ഡിസംബര്‍ 31 വരെയുണ്ട്. യു എന്‍ ഉപദേശകയെന്ന നിലയില്‍ ദേവയാനിക്കുള്ള പരിരക്ഷ അവഗണിച്ചാണ് അമേരിക്ക അവരെ അറസ്റ്റ് ചെയ്യ്തത് എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
യു എന്‍ പരിരക്ഷപ്രകാരം അറസ്റ്റ്, തടഞ്ഞുവെക്കല്‍, ബാഗേജ് പിടിച്ചെടുക്കുക തുടങ്ങിയവയില്‍ നിന്ന് എല്ലാ യുഎന്‍ പ്രതിനിധികള്‍ക്കും പരിരക്ഷയുണ്ട്. ഡിസംബര്‍ 12ന് നടന്ന അറസ്റ്റും കൈയാമം വെക്കലും യു എന്‍ പ്രതിനിധിയെന്ന നിലയ്ക്കുള്ള പരിരക്ഷയ്ക്ക് വിരുദ്ധമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.