അയോധ്യയില്‍ ബി ജെ പി ഉടന്‍ രാമക്ഷേത്രം പണിയും: അമിത് ഷാ

Webdunia
ശനി, 6 ജൂലൈ 2013 (13:56 IST)
PTI
PTI
ബി ജെ പി അയോധ്യയില്‍ ഉടന്‍ തന്നെ രാമക്ഷേത്രം പണിയുമെന്ന് അമിത് ഷായുടെ പ്രസ്താവന. ബി ജെ പിയുടെ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാണ് അമിത് ഷാ. അമിത് ഷാ അയോധ്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ പ്രവര്‍ത്തകരോടാണ് തന്റെ നിലപാട് അമിത് ഷാ വ്യക്തമാക്കിയത്.കോണ്‍ഗ്രസില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കണമെന്ന് താന്‍ പ്രാര്‍ഥിച്ചുവെന്നും അയോധ്യയില്‍ സന്ദര്‍ശനം നടത്തിയ ശേഷം ഷാ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാമക്ഷേത്രം ഒരു വിഷയമായി ബിജെപി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടാവാം ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അമിത് ഷാ ഇത്തരം പ്രസ്താവനകള്‍ നടത്തിയത്തെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.