അവതാരപുരുഷൻ ശരീരത്തിൽ'കയറി'; അമ്മയുടെ തലവെട്ടിയെടുത്ത് മകൻ പൂജ നടത്തി

വ്യാഴം, 23 ഫെബ്രുവരി 2017 (14:51 IST)
അവതാരപുരുഷന്റെ ബാധ ശശീരത്തിൽ കയറിയെന്ന് പറഞ്ഞ് അമ്മയുടെ തലവെട്ടി പൂജ നടത്തിയ മകൻ അറസ്റ്റിൽ. കർ‌ണാടകയിലെ ചിത്രദുർഗ്ഗയിലാണ് സംഭവം. 70കാരിയായ സാവത്രിയെയാണ് മധ്യവയസ്കനായ മകൻ തിമ്മരാജ് കൊലപ്പെടുത്തിയത്.
 
വർഷങ്ങൾക്ക് മുമ്പേ ഇയാളുടെ ഭാര്യ ഇയാളെ ഉപേക്ഷിച്ച് പോയതാണ്. അമ്മയോടൊപ്പമായിരുന്നു തിമ്മരാജ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു ഇയാൾ സാവിത്രിയെ കൊലപ്പെടുത്തിയത്. ബുധനാഴ്ച നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
 
തലയറുത്ത് പൂജ ചെയ്താൽ തനിക്ക് അമാനുഷിക ശക്തി ലഭിക്കുമെന്ന് തിമ്മരാജ് വിശ്വസിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇയാൾക്ക് ശരിയായ മനോരോഗമുണ്ടെന്നും പൊലീസ് പറയുന്നു.
 

വെബ്ദുനിയ വായിക്കുക