അമിത്ഷായ്‌ക്കെതിരെയുള്ള വിലക്ക് നീക്കി

Webdunia
വെള്ളി, 18 ഏപ്രില്‍ 2014 (12:33 IST)
PTI
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപി നേതാവ് അമിത്ഷായ്‌ക്കെതിരെ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി.

പ്രതികാര പ്രസംഗത്തിന്റെ പേരില്‍ ഏപ്രില്‍ 11നാണ് അമിത് ഷായ്ക്കും അസംഖാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. മുസാഫര്‍നഗര്‍ കലാപകാലത്തെ നാണക്കേടിന് പ്രതികാരം ചെയ്യാന്‍ പൊതുതിരഞ്ഞെടുപ്പ് ഉപയോഗിക്കണമെന്നായിരുന്നു അമിത്ഷായുടെ പ്രസംഗം.

ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള വിലക്കാണ് നീക്കിയത്.
യുപിയില്‍ പൊതുചടങ്ങുകളില്‍ പങ്കെടുക്കുന്നതിനും റാലികള്‍ നയിക്കുന്നതിനും റോഡ് ഷോകള്‍ നടത്താനും അമിത്ഷാക്ക് കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ട്.