മുന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവും രാജ്യസഭാ അംഗവുമായ അമര്‍ സിംഗ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ദുബായിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. വിമാനത്താവളത്തില്‍ അദ്ദേഹം തലകറങ്ങി വീണതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
57 കാരനായ അദ്ദേഹം പതിവായുള്ള ചെക്കപ്പിനായി സിംഗപ്പൂര്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു ദുബായില്‍ എത്തിയത്. ദുബായില്‍ ഇറങ്ങിയപ്പോള്‍ അദ്ദേഹം തലകറങ്ങി വീഴുകയായിരുന്നു.
വൃക്കരോഗത്തെ തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് അമര്‍ സിംഗ് സിംഗപ്പൂര്‍ മൌണ്ട് എലിസബത്ത് ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയനായിരുന്നു.