അന്ധവിശ്വാസം അതിരുകിടക്കുമ്പോള്‍: നവജാതശിശുവിനെ പാവയെപ്പോലെ ചുഴറ്റുന്ന ഒരു ആള്‍ദൈവം, കൂടെ കുറേ വിശ്വാസികളും- ഞെട്ടിപ്പിക്കുന്ന വീഡിയോ

Webdunia
ശനി, 4 ജൂണ്‍ 2016 (10:53 IST)
രാജ്യം എല്ലാമേഖലകളിലും ബഹുദൂരം മുന്നോട്ട്പോയെങ്കിലും ആള്‍ദൈവങ്ങള്‍ പ്രചരിപ്പിക്കുന്ന അന്ധവിശ്വാസങ്ങള്‍ കണ്ണുപൂട്ടി സ്വീകരിക്കാന്‍ നിരവധി വിശ്വാസികള്‍ ഇക്കാലത്തും ഇന്ത്യയിലുണ്ട്. പല ആള്‍ദൈവങ്ങളുടേയും ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള പല പ്രവൃത്തികളും കാണാറുണ്ട്. അത്തരത്തില്‍ വളരെ ക്രൂരമായ രീതിയില്‍ ഒരു ആള്‍ദൈവം പെരുമാറുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു.
 
പ്രസവിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള ഒരു കുട്ടിയെ ഒരു പാവയെന്ന പോലെയാണ് അയാള്‍ ചുഴറ്റുന്നത്. നിരവധി വിശ്വാസികളുടെ സാന്നിദ്ധ്യത്തില്‍ പരസ്യമായാണ് കുഞ്ഞിനോട് ഈ ക്രൂരത ചെയ്യുന്നതെന്നാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യം. കുഞ്ഞിനെ വേഗത്തില്‍ ചുഴറ്റുന്നതിനൊപ്പം ആള്‍ദൈവം നൃത്തവും ചെയ്യുന്നു. സാരി ധരിച്ച ഈ ആള്‍ദൈവത്തിന് മുമ്പിലായി തൊഴുകൈകളോടെ നില്‍ക്കുന്ന നിരവധി വിശ്വാസികളും ഈ വീഡിയോയിലുണ്ട്. ദി മൈറ്റി ഇന്ത്യ എന്ന ഗ്രൂപ്പാണ് ഞെട്ടിക്കുന്ന ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
 
                 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article