അനന്ത്‌നാഗില്‍ ഭീകരാക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

Webdunia
തിങ്കള്‍, 11 മെയ് 2015 (17:21 IST)
ജമ്മു കാശ്‌മീരില്‍ തിങ്കളാഴ്ച ഉണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സി ആര്‍ പി എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഒരു ഓഫീസര്‍ അടക്കം രണ്ട് പേരാണ് കൊല്ലപ്പെട്ടത്. അനന്ത്‌നാഗ് ജില്ലയിലെ ജമ്മു - ശ്രീനഗര്‍ ദേശീയപാതയില്‍ സംഗം മേഖലയ്ക്ക് സമീപമായാണ് ആക്രമണം ഉണ്ടായത്.
 
സംഗം മേഖലയിലെ ഹത്‌മുള്ളയിലെ സി ആര്‍ പി എഫ് പിക്കറ്റിനു നേരെയാണ് ആക്രമണം ഉണ്ടായത്. ശ്രീനഗറില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. 
 
അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്‌ടര്‍ ഓംകാര്‍ സിംഗ്, കോണ്‍സ്റ്റബിള്‍ തിലക് രാജ് എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.