പ്രശസ്‌ത എഴുത്തുകാരനും ജ്‌ഞാനപീഠം അവാര്‍ഡ് ജേതാവുമായ യു ആര്‍ അനന്തമൂര്‍ത്തിക്ക് ഇന്ത്യ വിടാന്‍ നരേന്ദ്രമോഡി അനുയായികളുടെ മണിയോര്‍ഡര്‍. കൂടാതെ അനന്തമൂര്‍ത്തിക്ക് ഇന്ത്യവിട്ട് ഏതെങ്കിലും വിദേശ രാജ്യത്ത് ചേക്കേറാന്‍ ഒരു വശത്തേക്കു മാത്രമുളള യാത്രാ ടിക്കറ്റിനു വേണ്ടി സംഭാവന പിരിക്കലും ആരംഭിച്ചു. മോഡി പ്രധാമന്ത്രിയായാല്‍ ഇന്ത്യയില്‍ താമസിക്കില്ല എന്നും അങ്ങനെ സംഭവിച്ചാല്‍ വാര്‍ധക്യത്തിലെത്തി നില്‍ക്കുന്ന താന്‍ മരിച്ചുപോകുമെന്നും അനന്തമൂര്‍ത്തി ഒരു അഭിമുഖത്തില്‍ പറഞ്ഞതാണ് മോഡി അനുയായികളെ പ്രകോപിതരാക്കിയത്.