അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം: 2 ഭീകരരെ വെടിവെച്ച് കൊന്നു

Webdunia
ഞായര്‍, 4 ഓഗസ്റ്റ് 2013 (10:48 IST)
PRO
കാശ്മീരിലെ കുപ്‌വാര അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച ഭീകരരെ സൈന്യം വെടിവെച്ച് കൊന്നു.

നിയന്ത്രണരേഖ കടന്നു കശ്മീരിലെ കുപ്‌വാരയിലേക്കു നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരര്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ കഴിഞ്ഞ ആറു ദിവസത്തിനിടെ കശ്മീരിലേക്കു നുഴഞ്ഞുകയറാന്‍ ശ്രമിച്ച്‌ സൈന്യത്തിന്റെ വെടിയേറ്റു കൊല്ലപ്പെട്ട ഭീകരരുടെ സംഖ്യ 13 ആയി.

എകെ-47 തോക്കും വെടിയുണ്ടകളും സ്‌ലീപ്പിങ്‌ ബാഗുകളും ഏറ്റുമുട്ടല്‍ സ്ഥലത്ത് നിന്നും സൈന്യം കണ്ടെടുത്തു