അജയ് മാക്കന്റെ രാജി സോണിയ തള്ളി

ബുധന്‍, 11 ഫെബ്രുവരി 2015 (17:11 IST)
ഔദ്യോഗിക പദവികളില്‍ നിന്നുള്ള മാക്കന്റെ രാജി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തള്ളി. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കടുത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു പാര്‍ട്ടിയിലെ ഔദ്യോഗിക പദവികള്‍ അജയ് മാക്കന്‍ രാജിവെച്ചത്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന അജയ് മാക്കന് തെരഞ്ഞെടുപ്പിന് കെട്ടിവെച്ച കാശ് പോലും കിട്ടിയിരുന്നില്ല.
 
പരാജയത്തിന്റെ ഉത്തരവാദിത്തം എല്ലാവര്‍ക്കുമാണെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിലയിരുത്തി. അതേസമയം, അരവിന്ദ് കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് സോണിയയ്ക്കും രാഹുലിനും ക്ഷണമില്ല.
 
പതിനഞ്ചു വര്‍ഷത്തെ ഭരണത്തിനു ശേഷം ന്യൂഡല്‍ഹിയില്‍ തോറ്റപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് മാറി നിന്ന ഷീല ദീക്ഷിതിന്റെ വഴി തന്നെയാണ് മാക്കന്റേതും. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനമടക്കമുള്ള പദവികളാണ് അദ്ദേഹം രാജിവെച്ചത്.
മാക്കനായിരുന്നു ഇത്തവണ പ്രചാരണസമിതി അധ്യക്ഷന്‍

വെബ്ദുനിയ വായിക്കുക