അഖിലേന്ത്യ മെഡിക്കല്‍ പ്രവേശനപരീക്ഷാഫലം: വിധി 15ന്

Webdunia
വെള്ളി, 12 ജൂണ്‍ 2015 (13:37 IST)
സി ബി എസ് ഇ നടത്തിയ അഖിലേന്ത്യ പ്രവേശനപരീക്ഷയുടെ ഫലം റദ്ദാക്കണമെന്ന് ആ‍വശ്യപ്പെട്ട് കൊണ്ടുള്ള ഹര്‍ജിയില്‍ ഈ മാസം 15ന് സുപ്രീംകോടതി വിധി പറയും. ജൂണ്‍ ആറിന് പ്രഖ്യാപിക്കേണ്ടിയിരുന്ന വിധി ജൂണ്‍ 12ലേക്ക് മാറ്റിയിരുന്നു. എന്നാല്‍, ഇന്ന് ഹര്‍ജിയില്‍ വിധി പ്രഖ്യാപിക്കാനിരിക്കെ പ്രഖ്യാപനം ജൂണ്‍ 15ലേക്ക് മാറ്റുകയായിരുന്നു.
 
അതേസമയം, അഖിലേന്ത്യ പ്രവേശനപരീക്ഷ സുതാര്യമായി നടത്തുന്നതില്‍ സി ബി എസ് ഇ പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. കൂടാതെ, പ്രവേശനപരീക്ഷ നടത്തിപ്പ് കാലഹരണപ്പെട്ടതാണെന്നും കോടതി നിരീക്ഷിച്ചു.
 
സി ബി എസ് ഇ നടത്തിയ അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ വ്യാപകമായ ക്രമക്കേട് കണ്ടെത്തിയതായി പരാതി ഉയര്‍ന്നിരുന്നു. പ്രവേശന പരീക്ഷയുടെ ഉത്തരങ്ങള്‍ ഹരിയാനയില്‍ ചിലയിടങ്ങളില്‍ മൊബൈല്‍ മെസേജ്, വാട്സ് ആപ് എന്നിവ വഴി പ്രചരിച്ചെന്നും പരാതി ഉയര്‍ന്നിരുന്നു.
 
ഇതിന്റെ അടിസ്ഥാനത്തില്‍ പരീക്ഷ പൂര്‍ണമായും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.