ഋഷി പഞ്ചമി

Webdunia
ഹൈന്ദവ ആഘോഷങ്ങളില്‍ പഞ്ചമി നാളിന് ഏറെ പ്രാധാന്യമുണ്ട്. പഞ്ചമിയെന്നാല്‍ അഞ്ചാമത്തെ ദിവസം. വസന്ത പഞ്ചമി, നാഗപഞ്ചമി, ഋഷി പഞ്ചമി എന്നിങ്ങനെ ഒട്ടേറെ പഞ്ചമി ദിനാഘോഷങ്ങളുണ്ട്.

ഓഗസ്റ്റ്, സെപ് തംബര്‍ മാസങ്ങളില്‍ വരുന്ന ഭാദ്രപാദ മാസത്തിലെ നാലാം ദിവസം - അതായത് ചതുര്‍ ത്ഥി നാള്‍ - വിനായക ചതുര്‍ ത്ഥിയും, പിറ്റേന്ന് ഋഷിപഞ്ചമിയുമാണ്.

നല്ല ഭര്‍ത്താവിനെ കിട്ടുക എന്നതുകൂടിയാണ് പ്രധാനമായും സ്ത്രീകളുടെ ആഘോഷമായ തീജിന്‍റെ ഉദ്ദേശം.ചിലപ്പോള്‍ ഇത് സ്ത്രീസ്വാതന്ത്ര്യത്തിന്‍റെ ആഘോഷമായി മാറാറുണ്ട്.

ജ്യോതിഷ പ്രകാരം പ്രോഷ്ടപാദമാസത്തിലെ ശുക്ളപഞ്ചമി മധ്യാഹ്നത്തിന് വരുന്ന ദിവസം സ്ത്രീകള്‍ രജോദോഷ പ്രായശ്ഛിത്തമായി വ്രതം അനുഷ് ഠിക്കണമെന്ന് പറയുന്നു.

നേപ്പാളിലെ ഹൈന്ദവരുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഋഷിപഞ്ചമി. നേപ്പാളില്‍ ഈ ഉത്സവം പ്രധാനമായും സ്ത്രീകളുടെ ആഘോഷമാണ്. തീജ് എന്ന പേരിലാണ് ഇതറിയപ്പെടുന്നത്.

ജൈനമതക്കാര്‍ക്കും ഈ ദിവസം ഏറെ പ്രാധാന്യമുള്ളതാണ്. അവരിതിനെ ജ്ഞാനപഞ്ചമി എന്നാണ് വിളിക്കുന്നത്.

ഭാദ്രപാദ മാസത്തിലെ ശുക്ളപക്ഷ പഞ്ചമിയാണ് ഋഷി പഞ്ചമി എന്നറിയപ്പെടുന്നത്. അന്ന് സപ് തര്‍ഷികളെ പൂജിക്കേണ്ട ദിവസമാണെന്നാണ് ഒരു വിശ്വാസം. കശ്യപന്‍, അത്രി, ഭരദ്വാജന്‍, വിശ്വാമിത്രന്‍, ഗൗതമന്‍, ജമദഗ്നി, വസിഷ് ഠന്‍ എന്നിവരാണ് സപ് തര്‍ഷികള്‍.

കര്‍മ്മങ്ങളിലൂടെ വന്നുപോയ പാപങ്ങള്‍ക്ക് പ്രായശ്ഛിത്തം അനുഷ് ഠിക്കുന്ന ദിവസമാണ് ഋഷിപഞ്ചമി എന്നതാണ് മറ്റൊരു വിശ്വാസം.