മോഡിയുടെ റാലിക്ക് തൊട്ടുമുമ്പെ മാവോയിസ്റ്റ് ആക്രമണം

Webdunia
വ്യാഴം, 27 മാര്‍ച്ച് 2014 (15:55 IST)
PTI
PTI
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിയുടെ തെരഞ്ഞെടുപ്പ് റാലിക്ക് തൊട്ടുമുമ്പെ ബിഹാറിലെ ഗയയില്‍ മാവോയിസ്റ്റ് ആക്രമണം. മൊബൈല്‍ കമ്പനിയുടെ സിഗ്നല്‍ ടവറുകള്‍ മാവോയിസ്റ്റുകള്‍ ബോംബ് വച്ചു തകര്‍ക്കുകയായിരുന്നു.

ഗയയിലെ ദുമാരിയ ബസാറിലും മഞ്ജുഹൗളിയിലുമാണ് നൂറോളം മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത്.

മോഡിയുടെ 'ഭാരത് വിജയ്’ മെഗാ റാലിയുടെ ഭാഗമായി രണ്ട് റാലികള്‍ ആണ് വ്യാഴാഴ്ച ഇവിടെ നടക്കേണ്ടത്. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ റാലികള്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.